മനാമ: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ ഇന്റർ നാഷണൽ ഹോസ്പിറ്റൽ താൽക്കാലിക കോവിഡ് ചികിത്സ കേന്ദ്രം ആരംഭിച്ചു. നിലവിൽ രോഗബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനായിട്ടാകും ഈ സംവിധാനം ഉപയോഗപ്പെടുത്തുക. ഉന്നത നിലവാരത്തിലുള്ള ചികിത്സ കേന്ദ്രമാണ് ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുള്ളതെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള നാഷണൽ ടീം എന്നിവയുടെ അധ്യക്ഷനായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു.
നിലവിൽ 2027 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 1026 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 7 പേരാണ് കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ മാത്രം 242 പേർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.