കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക്; നോര്‍ക്ക പ്രാദേശിക സമിതികള്‍ രൂപികരിച്ചു

IMG-20200423-WA0075

മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം, വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ നോര്‍ക്ക ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹായങ്ങളും താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനായി പ്രാദേശിക കമ്മറ്റികള്‍ രൂപീകരിത്തു. നോര്‍ക്ക കോളിങ് സെന്ററില്‍ എത്തുന്ന വിവിധ സഹായ അഭ്യര്‍ത്ഥനകളും ഫുഡ് കിറ്റുകളുടെ വിതരണവും ഈ പ്രാദേശിക കമ്മിറ്റികള്‍ വഴിയാണ് നിര്‍വഹിക്കുകയെന്ന് പ്രാദേശിക ഏകോപനസമിതിയുടെ ചുമതലയുള്ള കെ.ടി സലിം, സമാജം എക്‌സിക്യൂട്ടീവ് അംഗം ശരത്ത് നായര്‍ എന്നിവര്‍ പറഞ്ഞു.

ലോക കേരള സഭ അംഗങ്ങളായ പി.വി രാധാകൃഷ്ണ പിള്ള, സി.വി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, സോമന്‍ ബേബി, വര്‍ഗീസ് കുര്യന്‍, ബിജു മലയില്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഏകോപന സമിതിക്കു കിഴില്‍ പ്രാദേശിക സമിതിക്കു രൂപം കൊടുത്തത്. ബഹ്റൈന്‍ നോര്‍ക്ക കോവിഡ് ഹെല്‍പ് ഡസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 13 ഏരിയ കമ്മിറ്റികള്‍ രൂപീകരിച്ചു.

ഏരിയ കമ്മറ്റികള്‍ ഇവയാണ്.

സെന്‍ട്രല്‍ മാര്‍ക്കറ്റ്

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ഷാജി മൂതല, നൗഷാദ് പൂനൂര്‍. മറ്റ് അംഗങ്ങള്‍: ലത്തീഫ് മരക്കാട്ട്, ഫൈസല്‍ ഈയഞ്ചേരി, റാഷിദ് ആവള, എ. കെ. സുഹൈല്‍, അബ്ദുള്‍റഹ്മാന്‍ ഐഡിയ മാര്‍ട്ട്, അഷ്‌കര്‍ പൂഴിത്തല, ഇബ്രാഹിം, ശ്രീകുമാര്‍.

ഉമല്‍ ഹസം

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: അജി ഭാസി, സജീവന്‍ എം.മറ്റ് അംഗങ്ങള്‍: സുരേഷ്, ജവാദ് വക്കം, രാഘവന്‍ കരിച്ചേരി, നൗഫല്‍, രാജീവന്‍. സി. കെ, ഹരി ഭാസ്‌കര്‍.

ഗുദൈബിയ – ഹൂറ

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: വിപിന്‍ ദേവസ്യ, ഷൈന്‍ ജോയ്. മറ്റ് അംഗങ്ങള്‍: അഫ്‌സല്‍ തിക്കോടി, രാജേഷ് ടി വി, ജലീസ്, ഷമീം, നൗഷാദ്,ഫിറോസ് അറഫ, സിയാദ് വളപട്ടണം, അബ്ദുല്ല പയോട്ട, ഷബീര്‍ മുക്കന്‍.

ജുഫയര്‍

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ടി ജെ ഗിരീഷ് , ഉണ്ണികൃഷ്ണന്‍. മറ്റ് അംഗങ്ങള്‍: ഗംഗന്‍ തൃക്കരിപ്പൂര്‍, ജബ്ബാര്‍ കുട്ടീസ്, ജസ്റ്റിന്‍ ജേക്കബ്, ബിജു ബാല്‍, ഫൈസല്‍ പറ്റാണ്ടി, അജി പി ജോയ്.

സല്‍മാനിയ-സഗയ

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: റെജി കുരുവിള, രാജേഷ് കോടോത്ത്. മറ്റ് അംഗങ്ങള്‍: ഷാജന്‍, ഇബ്രാഹിം അദ്ദ്ഹം, മനോജ് മാത്യു, ജമാല്‍ കുറ്റിക്കാട്ടില്‍, മനു മാത്യു, ഷാജി തങ്കച്ചന്‍, അനില്‍ കുമാര്‍, അജിത്ത് കുമാര്‍, രാജേഷ് മരിയാപുരം.

സഹല-സല്‍മാബാദ്

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ബിനു ജി, മിജോഷ്. മറ്റ് അംഗങ്ങള്‍: പ്രജില്‍, അജിത് വാസുദേവന്‍ സുനില്‍, ജൈസണ്‍, സജീവന്‍, രാജേഷ് തലായി, രഞ്ജിത് ടി വി,സുലൈമാന്‍, റാഫി, ഷാജഹാന്‍, അര്‍ഷാദ്, സുരേഷ് മണ്ടോടി.

മനാമ മെയിന്‍

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: നജീബ് കടലായി, സതീഷ് കെ എം. മറ്റ് അംഗങ്ങള്‍: സുബൈര്‍, ജാസിര്‍ പി പി, മുഹമ്മദ് ഷാജിജ്യോതിഷ് പണിക്കര്‍, ബദ്റുദ്ധീന്‍ പൂവാര്‍, സിബിന്‍ സലീം, സൈനല്‍അബൂബക്കര്‍, ജിതേഷ്, ഷാഹിര്‍ ഷാജന്‍, മനു മാത്യു, സുരേഷ് പുണ്ടൂര്‍, റെജി ചെറിയാന്‍, അനൂപ് കുമാര്‍, അബ്ദുള്‍ സലാം പെരുവയല്‍, ഷംസു മമ്പ, സുബൈര്‍ എം എം, ഫാസില്‍ വട്ടോളി, രഞ്ജിത്ത് കുമാര്‍.

സിത്ര

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ബിനു മണ്ണില്‍, ബിജു . വി. എന്‍. മറ്റ് അംഗങ്ങള്‍: ജയകുമാര്‍, ദിനേശന്‍, ഗിരീഷ്, അനില്‍ കുമാര്‍, ശ്രീജിത്ത്, റഷീദ് ഷൗക്കത്ത്, അനീസ്. വി. കെ, കിഷോര്‍ ചെമ്പിലോട്.

ബുദയ

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ഫിറോസ് തിരുവത്ര, ബിനു കുന്നംതാനം. മറ്റ് അംഗങ്ങള്‍: ഷിഹാബ്, ജലീല്‍, അഷ്റഫ് കെ, മനോജ് മാത്യു, യാസിര്‍ നടുക്കണ്ടി, അബ്ദുല്‍ കബീര്‍ കീലാടി, സിബിന്‍.

ഹിദ്- അറാദ്

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: നവീന്‍ നമ്പ്യാര്‍, ഷംജിത് കോട്ടപ്പള്ളി. മറ്റ് അംഗങ്ങള്‍: മുഹമ്മദല്‍ മലപ്പുറം, ഷാനവാസ് എം എം, ഗിരീഷ് കളിയത്ത്, റജി ജോണ്‍, ജലീല്‍ പറക്കല്‍, ഷാനവാസ്, ഷാജി ജോര്‍ജ്ജ്, മൂസ കരിമ്പില്‍, ബെന്‍സി.

റിഫ

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: അന്‍വര്‍ ശൂരനാട്, രാജീവന്‍ എം. മറ്റ് അംഗങ്ങള്‍: ഷിബു ചെറുതുരുത്തി, ഹനീഫ് കടലൂര്‍, ടിപ്‌ടോപ് ഉസ്മാന്‍, അബ്ദുള്‍ സഹീര്‍, ജെ പി കെ തിക്കോടി, നൗഷാദ് കട്ടിപ്പാറ, രാജീവന്‍, അബ്ദുള്‍ റഹീം, സുള്‍ഫിക്കര്‍ അലി, മണി ബാര, അച്ചു മാങ്ങാട്, പ്രകാശ് തടത്തില്‍, അബ്ദുള്‍ ജാബിര്‍, ഷമേജ് വി കെ, ശശീന്ദ്രന്‍, മുഹമ്മദ് അബ്ദുള്‍ അസീബ്, അഷ്‌റഫ് എ, മഹേഷ് കെ വി, നൗഷാദ് കെ എം, ഹരീഷ് എം വി, ഷീബ രാജീവന്‍, രഹ്ന ഷമേജ്, സജിത പ്രകാശ്, സുരേഷ് കുമാര്‍ തുറയൂര്‍, ബാലകൃഷ്ണന്‍, വേണു വടകര, നിധീഷ് ചന്ദ്രന്‍, ജബ്ബാര്‍.

ടുബ്ലി – ഇസാ ടൗണ്‍ – ഹമദ് ടൗണ്‍

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: ദിലീപ് വില്യാപ്പള്ളി, അമല്‍ദേവ് ഒ.കെ. മറ്റ് അംഗങ്ങള്‍: ഗോപാലന്‍ മണിയൂര്‍, മജീദ് തണല്‍ , പ്രദീപ് പത്തേരി,
മണിക്കുട്ടന്‍, അഷ്റഫ് മാലി, മഹേഷ്, ഷമേജ്, രാജേഷ് മണിയൂര്‍, രഞ്ജിത്ത്, ഗഫൂര്‍ ഉണ്ണികുളം, രവി കണ്ണൂര്‍, രാജന്‍ കേച്ചേരി, രനിത്ത്, പ്രജിത്ത്, നിസാര്‍ കുന്നത്ത് കളത്തില്‍, സുനില്‍ ജോണ്‍, ശിഹാബുദ്ധീന്‍ സിദ്ദിഖ്, ഷമീര്‍ കരിപ്പൂര്‍, നിസാര്‍ എടപ്പാള്‍, ബഷീര്‍ ആവള, റഷീദ് ടാര്‍കുലീബ്.

മുഹറഖ്

ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: അനസ് റഹീം, മനോജ് മാഹി. മറ്റ് അംഗങ്ങള്‍: മനോജ് വടകര, ജയപ്രകാശ്, സജീവന്‍ കെ. കെ. അന്‍സല്‍ കൊച്ചുടി, സുമേഷ്, ശരീഫ്, മൊയ്ദീന്‍ കെ. ടി, നിസാര്‍ മാഹി.

ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക റൂട്‌സ് ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ലഭിക്കുന്ന കോളുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിവിധ ഏരിയകളിലേക്ക് വിവരങ്ങള്‍ കൈമാറുക. ഇതിനായി കാലത്ത് 10 മുതല്‍ രാത്രി 12 വരെ 33902517, 35347148 എന്നീ നമ്പറുകളിലും, വൈകീട്ട് 5 മുതല്‍ രാത്രി 11 വരെ 35320667, 39804013 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!