കോവിഡ്-19; പ്രവാസികള്‍ക്ക് വേണ്ടി ഉടന്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ഒഐസിസി

oicc

മനാമ: വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ഒഐസിസി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസികള്‍ക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബല്‍ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടിരുന്നു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്നും പരിഹാരങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ ഒഐസിസി നേതാക്കളുമായി പുതിയ സാങ്കേതിക വിദ്യയായ സൂം ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തിയത്. സന്ദര്‍ശക വിസയില്‍ എത്തിയ വാര്‍ധക്യത്തില്‍ ഉള്ള ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ രണ്ടോ, മൂന്നോ മാസത്തേക്ക് മാത്രമാണ് പലരും കരുതിയത്, പലരുടെയും മരുന്നുകള്‍ തീര്‍ന്നു കഴിഞ്ഞു, പലര്‍ക്കും ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരുന്ന മരുന്നുകള്‍ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്.

വിസ കാലാവധി കഴിഞ്ഞ അനേകം ആളുകള്‍ തങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഫ്‌ലാറ്റുകളും മറ്റ് ഉപകരണങ്ങളും ഒഴിവാക്കിയവരാണ് ഇങ്ങനെ ഉള്ളവര്‍ താമസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ലോകത്ത് ഇന്ത്യയെക്കാളും ദരിദ്രമായ പല രാജ്യങ്ങളും തങ്ങളുടെ ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോയിക്കഴിഞ്ഞു, ഇന്ത്യ മാത്രം പ്രവാസികളോട് കാണിക്കുന്ന വലിയ ക്രൂരതയാണ്. പ്രവാസികളെ വ്യക്തമായ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുള്ളവരെ മാത്രം കൊണ്ടുപോയാല്‍ മതി. അങ്ങനെ കൊണ്ടുപോകുന്ന ആളുകള്‍ക്ക് ക്വാറന്റൈനില്‍ താമസിക്കുവാന്‍ സ്വന്തമായി വീടുള്ള ആളുകളാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളെ അടിയന്തിരമായി നാട്ടില്‍ എത്തിക്കണമെന്ന് ഒഐസിസി അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!