സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്കായുള്ള ‘ഔധ’ രെജിസ്ട്രേഷൻ ആരംഭിച്ച് സൗദി

Saudi ar

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്കായി സൗദി അഭ്യേന്തര മന്ത്രാലയം ആരംഭിച്ച ‘ഔധ’ പോർട്ടലിൽ റെജിസ്ട്രഷൻ ആരംഭിച്ചു. എന്നാൽ നിലവിൽ ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകില്ല. നിലവിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെജിസ്ട്രഷൻ ആണ് ആരംഭിച്ചിരിക്കുന്നത്.

www.absher.sa/portal/landing.html എന്ന വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ കാണുന്ന ‘ഔധ’ ഐക്കൺ വഴി new traval request – ൽ ബന്ധപ്പെട്ട ഇഖാമ നമ്പർ, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി രെജിസ്റ്റർ ചെയ്യാവുന്നതാണ്  അബ്ഷീർ അക്കൗണ്ട് ഇല്ലാത്തവർക്കും ഈ സംവിധാനം ഉപയോഗിക്കാം.

സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർക്ക്   ഇ​ഖാ​മ​​ നമ്പറിന് ​ പ​ക​രമായി  എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്കിടെ പാസ്പ്പോർട്ടിൽ രേഖപ്പെടുത്തുന്ന ബോർഡർ നമ്പർ ഉപയോഗിക്കാവുന്നതാണ്. ഇഖാമ കാലാവധി കഴിഞ്ഞും നിയമ വിരുദ്ധമായി തുടരുന്നവർക്കും ഈ സംവിധാനം വഴി രെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!