മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇറക്കുമതി ചെയ്ത് ബഹ്‌റൈന്‍. നിലവില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് നന്ദി അറിയിക്കുന്നതായി ബഹ്‌റൈന്‍ അധികൃതര്‍ പറഞ്ഞു.
ഭാവിയില്‍ കൂടുതല്‍ മേഖലകളില്‍ ഇന്ത്യയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം ഉറപ്പു നല്‍കിയിരുന്നു. പ്രവാസികള്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും ഭരണകൂടം അറിയിച്ചിട്ടുണ്ട്.