മനാമ: ബഹ്റൈനിൽ പുതുതായി 289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 212 പേർ വിദേശ തൊഴിലാളികളാണ്. തൊഴിലാളികൾക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 5334 ലബോറട്ടറി ടെസ്റ്റിലൂടെയാണ് ഇത്രയും പേരിൽ രോഗം കണ്ടെത്താനായത്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 14 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. പുതുതായി 31 പേർ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രിൽ 24) വൈകിട്ട് 5 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ ചികിത്സയിലുള്ള ആകെ രോഗബാധിതർ 1385 ആയി ഉയർന്നു. ഒരാളുടെ നില മാത്രമാണ് ഗുരുതരം. ആകെ രോഗവിമുക്തി നേടിയവർ 1113 ആയിട്ടുണ്ട്. ഇതുവരെ 105365 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്.