ദുബായ്: അമ്പത് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി അറേബ്യയില്‍ കുടുങ്ങിയ മൂന്ന് വയസുകാരി മാതാപിതാക്കളുടെ അടുക്കലെത്തി. കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി സൗദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് യു.എ.ഇ സ്വദേശിയായ മൂന്ന് വയസുകാരി ഗാലിയ മുഹമ്മദ് അല്‍അമൂദി ദമാമിലെത്തുന്നത്. കുട്ടി ദമാമിലെ മുത്തശ്ശിയുടെ അടുത്തെത്തി രണ്ട് ദിവസത്തിന് ശേഷം മാതാപിതാക്കളും അങ്ങോട്ട് വരാനിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ വിനയായി.
പിന്നീട് നീണ്ട 50 ദിവസങ്ങള്‍ മാതാപിതാക്കളെ കാണാതെ കഴിയേണ്ടി വന്നു. ഗാലിയ മുഹമ്മദ് അല്‍അമൂദി കാര്യമറിഞ്ഞ സൗദിയിലെ യു.എ.ഇ എംബസിയാണ് വിഷയത്തില്‍ പരിഹാരം കണുന്നത്. എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഗാലിയ മുഹമ്മദ് അല്‍അമൂദിയെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു. ഗാലിയക്ക് സമാനമായി നിരവധി പ്രവാസികളും, കുടുംബങ്ങളുമായി നിരവധി രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതാണ് പ്രധാനമായും പ്രവാസികള്‍ക്ക് വിനയായി മാറിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതുവരെ നാട്ടിലേക്ക് തിരികെയെത്താന്‍ കഴിയാതെ വിഷമിക്കുന്നത്.