മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം രണ്ടാം ഘട്ട ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരായ പ്രവാസികളെ നേരിട്ട് കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തു കൊണ്ടുള്ള പ്രവർത്തനമാണ് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം നടത്തുന്നത്.
ആദ്യ ഘട്ട വിതരണത്തിൽ നൂറുകണക്കിനാളുകളെ സഹായമെത്തിക്കുവാൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് സാധിച്ചു.തുടർന്നും ആവശ്യക്കാരായ ആളുകളുടെ നിരന്തരമായ ആവശ്യങ്ങളെ മുൻനിർത്തിയാണ് സോഷ്യൽ ഫോറം രണ്ടാം ഘട്ടം സാധനങ്ങൾ സ്വരൂപിച്ചത്.
വിതരണത്തിന് സൈഫുദ്ധീൻ അഴിക്കോട്, അഷ്‌റഫ്, ഷംനാദ്, എന്നിവർ നേതൃത്വം നൽകി. മനാമ, മുഹറക്, ഹമദ്ടൗൺ, റിഫ എന്നീ നാലു മേഖലകളായി ബഹ്റൈനെ തിരിച്ച് അതിനെ ഓരോ മേഖലാ ചാർജ്മാർക്ക് ഉത്തരവാദിത്വം നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ബഹ്‌റൈന്റെ ഏത് മേഖലയിലും പ്രയാസം അനുഭവിക്കുന്നവരുടെ വിളിക്ക് ഉത്തരം നൽകി ഏതു സമയവും സേവന സന്നദ്ധരായ ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാർ ഉണ്ടായിരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അറിയിച്ചു.