മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക് വഴി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് വഴി വന്ന ഭക്ഷ്യ കിറ്റുകള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തത്.
കോവിഡ് രോഗബാധ സ്ഥിരികരിച്ചതിനു ശേഷം ബഹ്‌റൈന്‍ കേരളിയ സമാജത്തിന്റെയും നോര്‍ക്ക കോവിഡ് എകോപന സമിതിയുടെയും നേതൃത്വത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിവിധ സഹായങ്ങളെത്തിക്കുന്നുണ്ട്. നോര്‍ക്ക സെല്ലില്‍ രേഖപ്പെടുത്തിയ അഭ്യര്‍ത്ഥനകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായവര്‍ക്കാണ് നിലവില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചിരിക്കുന്നത്.
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, സമാജം ജോയിൻ്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് ,മോഹന്‍ രാജ്, ശരത്ത് നായര്‍ എന്നിവര്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭക്ഷ്യവസ്തുക്കള്‍ കൂടാതെ മരുന്നുകള്‍, വിവിധ ആരോഗ്യ സംബന്ധമായ സഹായങ്ങളടക്കം നിരവധി ആവശ്യങ്ങളാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിലെത്തുന്നത്, മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ കൗണ്‍സിലിങ്ങിനും സമീപിക്കുന്നതായി നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.