മനാമ: ബഹ്റൈനില്‍ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 32 പേര്‍ പ്രവാസി തൊഴിലാളികളാണ്. പുതുതായി 26 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം (ഏപ്രില്‍ 26 2.00pm) ബഹ്‌റൈനില്‍ 1439 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഇതുവരെ 1186 പേര്‍ രോഗമുക്തി നേടി. 8 പേര്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴി പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ 113436 പേരാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്.