നോർക്ക റൂട്ട്സിൻ്റെ പ്രവാസികൾക്കായുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതൽ ആരംഭിക്കും. നാല് ഘട്ടങ്ങളിലായാകും സാമ്പത്തിക സഹായ വിതരണം നടക്കുക. ജനുവരി ഒന്നിന് ശേഷം കേരളത്തിലെത്തുകയും വൈറസ് വ്യാപനത്തെത്തുടർന്ന് മടങ്ങിപ്പോകുവാൻ കഴിയാതിരിക്കുകയും ചെയ്യുന്നവർക്കും, മാർച്ച് 23 ന് ശേഷം കേരളത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവർക്കും 5000 രൂപയുടെ സാമ്പത്തിക സഹായം നൽകും.
പ്രവാസിക്ഷേമ നിധി ബോർഡിലെ അംഗങ്ങളായിട്ടുള്ള മുഴുവൻ ആളുകൾക്കും 1000 രൂപയും നൽകും. പ്രവാസി ക്ഷേമനിധി ബോർഡിലുള്ള കോവിഡ് ബാധിതരായവർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായവും വിതരണം ചെയ്യും. നോർക്കയുടെ വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്തവർക്കാകും സഹായം ലഭിക്കുക.