മനാമ: ബഹ്‌റൈനില്‍ മൂന്ന് ഏഷ്യക്കാര്‍ക്ക് വധശിക്ഷ. മോഷണശ്രമത്തിനിടെ ഏഷ്യന്‍ വംശജന കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഏഷ്യന്‍ വംശജനായ വ്യക്തിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് മോഷണം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഇഷ്ടികയും ചുറ്റികയും ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും പരിക്കേറ്റയാളെ പ്രതികള്‍ പിന്നീട് റോഡില്‍ ഉപേക്ഷിച്ചെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബഹ്‌റൈനിലെ നിയമപ്രകാരം മോഷണം, കൊലപാതകം എന്നിവ അതീവ ഗൗരവമേറിയ കുറ്റകൃത്യങ്ങളാണ്. പ്രതികളുടെ മേല്‍ കുറ്റം തെളിയിക്കപ്പെട്ടതോടെ വധശിക്ഷ വിധിക്കുകയായിരുന്നു.
കുറ്റകൃത്യം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് കോടതിയില്‍ തെളിഞ്ഞു. സൂപ്രീം ക്രിമിനല്‍ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ പോകാവുന്നതാണ്. ഇത് പിന്നീട് പരിശോധിച്ച് വിധിയില്‍ മാറ്റം വരുത്തുകയോ, ശിക്ഷ ശരിവെക്കുകയോ ചെയ്യും.