ന്യൂഡല്‍ഹി: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറെ ഉടന്‍ നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എം.പി. ടി.എന്‍ പ്രതാപന്‍ വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കറിന് കത്തയച്ചു. കോവിഡ് ദുരിതത്തില്‍ കഴിയുന്ന ബഹ്‌റൈന്‍ പ്രവാസികളെ സഹായിക്കുന്നതിന് അംബാസിഡര്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
കഴിഞ്ഞ രണ്ടര മാസത്തിലേറെയായി ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നേരത്തെ അംബാസിഡറുടെ നിയമനം ഉടനുണ്ടാകുമെന്നും കോവിഡ് ലോക്ഡൗണ്‍ കാരണമാണ് നിയമനം വൈകുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്തിന് മറുപടിയായി കേന്ദ്രം അറിയിച്ചിരുന്നു.
പുതിയ അംബാസിഡറെ നിയമിച്ചില്ലെങ്കിലും അടിയന്തരമായി മറ്റൊരാളെ താല്‍ക്കാലികമായി തസ്തികയിലേക്ക് പരിഗണിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നാഥനില്ലാ കളരിയായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ അംബാസിഡറുടെ കസേര ഒഴിഞ്ഞു കിടക്കുന്നത് ഒചിതമായ കാര്യമല്ല.
അഡ്വ. പ്രമോദ് ചൂരങ്ങാട്ട്, പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ കോഡിനേറ്റര്‍ അമല്‍ദേവ് തുടങ്ങിയവരാണ് വിഷയം എം.പിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് അഡ്വ. പ്രമോദ് വ്യക്തമാക്കിയിട്ടുണ്ട്.