മനാമ: കോവിഡ് പ്രതിരോധത്തിന് ടെക്‌നോളജിയുടെ സഹായം തേടാനുള്ള ശ്രമങ്ങളുമായി ബഹ്‌റൈന്‍. ബഹ്‌റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്റ് എനര്‍ജി സ്റ്റഡീസിന്റെ(ദെറാസാറ്റ്, Derasast) നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിഷയത്തില്‍ ഡോ. ഫാത്തിമ അല്‍സെബെ എഴുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കൊറണ പ്രതിസന്ധിയില്‍ ടെക്‌നോളജിയുടെ ഉപയോഗം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗപ്രദമാക്കാമെന്നാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. ഭാവിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ടെക്‌നോളജിക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ നൂനതനമായ എല്ലാ ടെക്‌നോളജികള്‍ കൊറോണ പ്രതിരോധത്തിന് ഉപയോഗപ്രദമാക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക രാജ്യങ്ങളും.