മനാമ: സുപ്രീം കൗണ്‍സില്‍ ഓഫ് എന്‍വിറോണ്‍മെന്റിന്റെ കീഴിലുള്ള കെട്ടിടങ്ങളില്‍ നിന്ന് മൂന്ന് മാസത്തേക്ക് വാടക സ്വീകരിക്കേണ്ടതില്ലെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഉത്തരവ്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരതത്തിലായവരെ സഹായിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. പുതിയ ഉത്തരവ് സുപ്രീം കൗണ്‍സില്‍ ഓഫ് എന്‍വിറോണ്‍മെന്റിന്റെ കീഴിലുള്ള വാടക കെട്ടിടങ്ങള്‍, സ്ഥലം തുടങ്ങിയവയിലുള്ള കുടിയിടപ്പുകാര്‍ക്ക് ഗുണപ്രദമാകും.
മറീന്‍, വൈല്‍ഡ് ലൈഫ് നവീകരണത്തിനും രാജ്യത്തെ പരിസ്ഥിതി പൂര്‍വ്വസ്ഥിതിയില്‍ കാത്തുസൂക്ഷിക്കുന്നതിനുമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്നും രാജാവ് ഉത്തരവിട്ടിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് വിവിധ തരം പദ്ധതികളാണ് നിലവില്‍ ബഹ്‌റൈന്‍ ഭരണകൂടം നടപ്പിലാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കൊപ്പം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും സഹായിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.