മനാമ: നാട്ടിലേക്ക് തിരികെയെത്താന്‍ താല്‍പ്പര്യമുള്ളവരുടെ വിവരങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ശേഖരിച്ചു തുടങ്ങി. കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും സന്ദര്‍ശക വിസയിലെത്തിയവരും ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാരാണ് ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിലവില്‍ ഇന്ത്യയും ബഹ്‌റൈനും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ ഇരു രാജ്യങ്ങളും ഉടന്‍ ആരംഭിക്കില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഏര്‍പ്പെടുത്തിയേക്കും. https://forms.gle/FCWAxcy2JsUtzY3L6
എന്ന ലിങ്കാണ് വിവരങ്ങള്‍ നല്‍കാന്‍ തുറന്നിരിക്കുന്നത്.
നിലവില്‍ വിവരശേഖരണം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഉണ്ടായാല്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും എംബസി അധികൃതര്‍ വിശദീകരിക്കുന്നു. ഒരു അപേക്ഷയില്‍ ഒരാളുടെ വിവരങ്ങള്‍ മാത്രമെ രേഖപ്പെടുത്താനാവൂ. കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ ഫോറം പുരിപ്പിക്കണം. ക്വാറന്റീന്‍ സമ്മതപത്രവും ഇതിനോടൊപ്പം ഒപ്പിട്ടു നല്‍കേണ്ടതുണ്ട്.
https://www.facebook.com/166214210124536/posts/2977719392307323/?d=n