ജോയ്​ അറക്ക​ലിന്‍റെ മരണം ആത്​മഹത്യയെന്ന് ദുബായ് പൊലീസ്

kappal-joy

ദുബായ്: വ്യവസായ പ്രമുഖൻ ജോയ്​ അറക്കലിന്‍റെ മരണം ആത്​മഹത്യയാണെന്ന്​ ദുബൈ പൊലീസ്​ വ്യക്​തമാക്കി. ബിസിനസ്​ ബേയിലെ കെട്ടിടത്തി​ന്‍റെ 14ാം നിലയിൽ നിന്ന്​ ചാടിയാണ്​ ഇദ്ദേഹം ആത്​മഹത്യ ചെയ്​തത്​. എന്നാൽ മരണത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും പൊലീസ്​ അറിയിച്ചു.

എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനറീസ്​ എന്ന സ്​ഥാപനത്തി​​െൻറ എം.ഡിയായിരുന്ന ജോയിയുടെ മരണം ഈ മാസം 23നാണ്​ സംഭവിച്ചത്​. സാമ്പത്തിക പ്രശ്​നങ്ങളാണ്​ സംഭവത്തിനു പിന്നിലെന്നും ബർദുബൈ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ ​​ബ്രിഗേഡിയർ അബ്​ദുല്ലാ ഖദീം ബിൻ സുറൂർ വ്യക്​തമാക്കി.

അതിനിടെ, ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്​. ഇന്ത്യയിൽ ലോക്​ഡൗണും വിമാന വിലക്കും നിലനിൽക്കുന്നതിനാൽ പ്രത്യേക എയർ ആംബുലൻസ്​ ചാർട്ടർ ചെയ്​ത്​ എത്തിക്കാനാണ്​ തീരുമാനം. ഇതിന്​ ഇന്ത്യൻ അഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്​.

ജോയിയുടെ ഭാര്യക്കും മക്കൾക്കും അതേ വിമാനത്തിൽ അനുഗമിക്കാനും അനുമതിയുണ്ട്​. യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രാലയത്തി​ന്‍റെ കൂടി അംഗീകാരം ലഭിച്ചാലുടൻ വിമാനം പുറപ്പെടുമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!