മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 145 പേര്‍ കൂടി സുഖം പ്രാപിച്ചു. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രില്‍ 29, 8.00pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 65 പേരും വൈകീട്ട് 85 പേരുമാണ് രോഗമുക്തരായിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1455 ആയി ഉയര്‍ന്നു.
അതേസമയം പുതുതായി 110(ഉച്ചയ്ക്ക് 58, രാത്രി 52)പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 89 (ഉച്ചയ്ക്ക് 50, രാത്രി 39) പേര്‍ പ്രവാസി തൊഴിലാളികളാണ്. 1458 പേരാണ് നിലവില്‍ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിരോധ നടപടിക്രമങ്ങള്‍ ശക്തമായി മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ്. ഇതുവരെ 126905 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.