കോവിഡ് വൈറസ് ബാധയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി വരുവാനാഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ആരംഭിച്ച രെജിസ്ട്രേഷൻ സംവിധാനം വഴി ഇതുവരെ അപേക്ഷ സമർപ്പിച്ചത് 320, 463 പേരാണ്. ഇതിൽ 56, 114 പേരും രോഗവ്യാപനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ്.
തൊഴിൽ / താമസ വിസയിലെത്തിയ 223, 624 പേരാണ് ഇതുവരെ രെജിസ്റ്റർ ചെയ്തത്. സന്ദർശക വിസയിലെത്തിയ 57, 436 പേരും, ആശ്രിത വിസയിലെത്തിയ 20, 219 പേരും, സ്റ്റുഡന്റ് വിസയുള്ള 7, 276 പേരും, ട്രാൻസിറ്റ് വിസയുള്ള 691 പേരുമാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങി വരുവാൻ രെജിസ്റ്റർ ചെയ്തിട്ടുള്ളത്.
നാട്ടിലേക്ക് മടങ്ങി വരുന്നവരെ രോഗപരിശോധന നടത്തുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും കേരളത്തിൽ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.