മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പിയൂഷ് ശ്രീവാസ്തവ നിയമിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വൈകാതെ തന്നെ പിയൂഷ് ശ്രീവാസ്തവ സ്ഥാനമേല്‍ക്കും. അതേസമയം ലോക്ഡൗണ്‍ കാരണം ഇന്ത്യയും ബഹ്‌റൈനും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ സ്ഥാനപതി എങ്ങനെ ബഹ്‌റൈനിലെത്തുമെന്ന് വ്യക്തമല്ല.
1998 ബാച്ച് ഐ.എഫ് .എസ് ഉദ്യോഗസ്ഥനായ പിയൂഷ് ശ്രീവാസ്തവ നിലവില്‍ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ സ്ഥാനപതിക്ക് കഴിയുമെന്നാണ് പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.
രണ്ടര മാസം മുന്‍പാണ് അംബാസഡറായിരുന്ന അലോക് കുമാര്‍ സിന്‍ഹ സ്ഥാനമൊഴിയുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിട്ടും പുതിയ സ്ഥാനപതിയെ നിയമിക്കുന്നത് വൈകി. സാമൂഹിക പ്രവർത്തകരുടെയും ബഹ്റൈൻ വാർത്തയടക്കമുള്ള മാധ്യമങ്ങളുടെയും ഇടപെടലിനെ തുടർന്ന് കേരളത്തില്‍ നിന്നുള്ള നിരവധി എം.പിമാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ ശക്തിപ്പെടുത്താനും പുതിയ നിയമനം സഹായിക്കും.