മനാമ: ബഹ്റൈൻ ആരോഗ്യ വകുപ്പ് നിർദേശിച്ച മാസ്ക് ധരിക്കുവാനുള്ള പ്രചാരണത്തിനും സഹായത്തിനുമായി കാൻസർ കെയർ ഗ്രൂപ്പ് മാസ്ക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു.
ആദ്യ ഘട്ടമായി 1000 മാസ്‌ക്കുകൾ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർക്ക് കൈമാറി.