മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി ബഹ്‌റൈന്‍. ദീര്‍ഘകാലമായി മരുന്നിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കും ഇതര ഗുരുതര അസുഖങ്ങള്‍ പിടിപെട്ടവര്‍ക്കും പുതിയ ഇ-മെഡിസിന്‍ സംവിധാന്‍ ഗുണപ്രദമാകും. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനകം മരുന്നുകള്‍ വീട്ടിലെത്തും.
ഇന്ന് (ഏപ്രില്‍ 30) മുതല്‍ മരുന്നുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. മെയ് അഞ്ച് മുതലാവും ഡെലിവറി സംവിധാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുക. www.moh.gov.bh/eServices/Hcpharmacy ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. രോഗി നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ വീടുകളിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39612402 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.