ബഹ്‌റൈനില്‍ 109 പ്രവാസികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 40 പേര്‍ കൂടി സുഖം പ്രാപിച്ചു

Screenshot_20200430_155922

മനാമ: ബഹ്‌റൈനില്‍ 116 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 109 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആരോഗ്യമന്ത്രാലയം ഇന്ന് (ഏപ്രില്‍-30 1pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബഹ്‌റൈനില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1534 ആയി ഉയര്‍ന്നു.

ഇന്ന് 40 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവില്‍ 1495 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതുവരെ 128481 പേരെ കൊറോണവൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!