മനാമ: വിവിധ കാരണങ്ങളാൽ താമസിക്കാൻ ഇടമില്ലാത്ത കുടുംബങ്ങൾക്കും വ്യക്തികൾക്കും താത്കാലിക താമസസൗകര്യം ബഹ്‌റൈൻ നോർക്ക ഹെൽപ് ഡസ്‌ക്ക് ഒരുക്കുന്നു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.
രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സമാജം ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം എന്നിവർ സായൂജ് ടി. കെ, ശിഹാബുദ്ധീൻ ബ്ലൂവെയിൽ എന്നിവരുമായി ഇത് സംബന്ധിച്ചു നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനായി ധാരണയായി. നൗഷാദ് പൂന്നൂർ, സൈനൽ കൊയിലാണ്ടി എന്നിവരും സന്നിഹിതരായിരുന്നു. ഷിറാസ് പൂന്നൂർ നൽകിയ മറ്റൊരു താമസ സൗകര്യവും ഇതിനായി ലഭ്യമായിട്ടുണ്ട്.
ആവശ്യമുള്ള അർഹരായ ആളുകൾക്ക് സമാജം കേന്ദ്രമായി പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്കിലോ, കെ ടി സലീമിനെയോ (33750999) സുബൈർ കണ്ണൂരിനെയോ (39682974) സമാജം ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.