മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് എം.പി ബിനോയ് വിശ്വം കേന്ദ്രത്തിന് കത്തയച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍, സഹമന്ത്രി വി .മുരളീധരന്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് നേരത്തെ ബഹ്‌റൈന്‍ നവകേരള ബിനോയ് വിശ്വത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് എം.പിയുടെ ഇടപെടല്‍.
താഴെ പറയുന്നതാണ് കത്തിലെ ആവശ്യങ്ങള്‍
1. പ്രത്യേകവിമാനസര്‍വീസ് ഏര്‍പ്പെടുത്തുക.
2. രോഗികള്‍, ഗര്‍ഭിണികള്‍, വാര്‍ദ്ധക്യസഹജമായ അസുഖമുള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ ആദ്യഘട്ടം നാട്ടിലെത്തിക്കുക.
രണ്ടാംഘട്ടമായി ശമ്പള കുടിശ്ശിക മൂലം സാമ്പത്തികബാധ്യത അനുഭവിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുക.
3. സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് നാട്ടില്‍നിന്ന് മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനമേര്‍പെടുത്തുക.
4. മരുന്ന് എത്തിക്കുവാനുള്ള കാലതാമസം ഒഴിവാക്കാനായി എംബസി മുഖേന എന്‍.എച്ച്.ആര്‍.എ അംഗീകാരം എളുപ്പമാക്കുക.
5. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ വിപുലമാക്കാന്‍ എംബസി ചുമതലക്കാരനെ നിശ്ചയിക്കുക.
6. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ വേണ്ടി നടപടി എംബസി സീകരിക്കുക.
7. നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തി ഫലം വേഗത്തില്‍ ലഭിക്കുവാന്‍ എംബസി നടപടി സ്വീകരിക്കുക.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ ബിനോയ് വിശ്വം എം.പി നടത്തിയ ഇടപെടലിന് ബഹ്റൈന്‍ നവകേരള കോഡിനേഷന്‍ സെക്രട്ടറി ഷാജീ മൂതല, കേന്ദ്ര കമ്മിറ്റി സെക്രട്ടറി റൈസണ്‍ വര്‍ഗീസ്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇ.ടി ചന്ദ്രന്‍ എന്നിവര്‍ നന്ദിയറിച്ചു.