മനാമ: ഹിസ്ബുള്ളയെ തീവ്രവാദ സംഘടനായായി പ്രഖ്യാപിച്ച ജര്‍മ്മനിയുടെ നീക്കത്തെ അഭിനന്ദിച്ച് ബഹ്‌റൈന്‍. തീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണിതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നും തീവ്രവാദികള്‍ക്കെതിരായ ശക്തമായ നടപടികളുണ്ടാവണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 1985 ല്‍ ലെബനാനില്‍ രൂപപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ഹിസ്ബുള്ള. സായുധ പോരാട്ടങ്ങളിലൂടെയുള്ള വിമോചന രാഷ്ട്രീയമാണ് ഹിസ്ബുള്ള മുന്നോട്ടുവെക്കുന്നത്. ഇതിനെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു.