മനാമ: വിവിധ ഗവര്‍ണറേറ്റുകളും പോലീസ് ഡയറക്ടറേറ്റുകളും സംയുക്തമായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ‘ഫീനാ ഖൈര്‍’പദ്ധതിയുമായി സഹകരിച്ചാണ് കോവിഡ് പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ചത്. 16,000ത്തോളം കിറ്റുകള്‍ വിതരണം ചെയ്തതിരിക്കുന്നത്. ബഹ്‌റൈനിലെ വിവിധ സാമൂഹിക സംഘടനകളും വിതരണത്തില്‍ പങ്കാളികളായി.
റമദാന്‍ ദിനങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഫീന ഖൈര്‍ ഫണ്ട് ആരംഭിച്ചിട്ടുള്ളത്. ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് 10 ലക്ഷം ദിനാര്‍ സംഭാവന നല്‍കി കാമ്പയിന് തുടക്കം കുറിച്ചത്.