ബഹ്‌റൈനില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് 1604 ലേബര്‍ ക്യാംപുകള്‍; പരിശോധനകൾ തുടരും

manama_skyline

മനാമ: രാജ്യത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് 1604 ലേബര്‍ ക്യാംപുകള്‍. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1049 ലേബര്‍ ക്യാംപുകള്‍ക്ക് വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ നേരത്തെ അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.

കെട്ടിട ഉടമകള്‍ ലേബര്‍ ക്യാംപിനായി ബില്‍ഡിംഗുകള്‍ വിട്ടുനല്‍കിയാല്‍ പരമാവധി 30 ദിവത്തിനുള്ളില്‍ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നാണ് പുതിയ നിയമം. കൂടാതെ ഒരു മുറിയില്‍ 8 പേരില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ല. ഒരാള്‍ക്ക് മിനിമം 40 അടി സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. 10 അടി ഉയരമാണ് റൂമിന് നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാംപുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്.

ബഹ്‌റൈനിലെ നാല് മുന്‍സിപ്പാലിറ്റികളെയും കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയാവും ഈ ടീമിന്റെ ലക്ഷ്യം. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാംപുകള്‍ക്കെതിരെ കര്‍ശനമായ നടപടിയും സ്വീകരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!