ബഹ്‌റൈനില്‍ 149 പേര്‍ക്ക് കൂടി രോഗമുക്തി; സുഖം പ്രാപിച്ചവരുടെ എണ്ണം 1717 ആയി ഉയര്‍ന്നു

latest

മനാമ: ബഹ്റൈനില്‍ 149 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1717 ആയി. ആരോഗ്യ മന്ത്രാലയം മെയ് 03 ഉച്ചയ്ക്ക് 1 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പുതുതായി 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 67 പേര്‍ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1631 ആയി. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുരടരുകയാണ്.

ഇതുവരെ 143030 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 8 പേര്‍ മരണപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!