നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13ലക്ഷം; തൊഴിൽ നഷ്ടപ്പെട്ടവർ 61009, ഗർഭിണികൾ 9827

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.

വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളിൽ 61009 പേർ തൊഴിൽ നഷ്ടപ്പെട്ട തിനെത്തുടർന്നാണ് മടങ്ങിയെത്തുക. രജിസ്റ്റർ ചെയ്തവരിൽ9827 ഗർഭിണികളും 10628 കുട്ടികളും 11256 വയോജനങ്ങളുമാണ്.
പഠനം പൂർത്തിയാക്കിയ 2902 വിദ്യാർത്ഥികളും മടങ്ങിവരും.
വാർഷികാവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70638 പേരും, സന്ദർശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജയിൽ മോചിത രായ806 പേരും മറ്റുള്ള കാരണങ്ങളാൽ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികൾക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

ഇതര സംസ്ഥാന പ്രവാസികളുടെ
രജിസ്ട്രേഷനിൽ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാൻ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. തമിഴ്നാട്ടിൽനിന്ന് 45491 പേരും മഹാരാഷ്ട്രയിൽ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!