മനാമ: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ മെയ് ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയാവും പ്രവാസികളുടെ മടക്കയാത്ര. കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാവും മടക്കയാത്ര തീരുമാനിക്കുക. യാത്രയുടെ ചിലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്ര്യൂറോപുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി യോജിച്ച് പ്രവര്‍ത്തിച്ചാവും യാത്രക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക. നിലവില്‍ എംബസികള്‍ മുഖേന അതത് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യാത്രക്ക് മുന്‍പ് വൈദ്യ പരിശോധനയുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ തല്‍ക്കാലം നാട്ടിലെത്തിക്കില്ല. യാത്രയില്‍ ഉടനീളം കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടി വരും.
പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്വാറന്റീന്‍ സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടരുകയാണ്.