ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നേവിയുടെ 14 യുദ്ധക്കപ്പലുകള്‍ സജ്ജമായെന്ന് വൈസ് അഡ്മിറൽ ജി. അശോക് കുമാര്‍. കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങുവാന്‍ രജിസ്റ്റര്‍ ചെയ്ത ഗള്‍ഫ് നാടുകളിലെ പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുവാന്‍ 14 യുദ്ധക്കപ്പലുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വൈസ് അഡ്മിറല്‍ ജി. അശോക് കുമാറിന്റെ പ്രതികരണം. 14 യുദ്ധക്കപ്പലുകളില്‍ 4 എണ്ണം വെസ്റ്റേണ്‍ നേവിയുടെയും, 4 എണ്ണം ഈസ്റ്റേണ്‍ കമാന്റിന്റെയും 4 എണ്ണം സതേണ്‍ കമാന്‍ഡിന്റെയും ഭാഗമായുള്ളവയാണ്.