വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ പട്ടിക പുറത്തുവിട്ടു. ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണ് പുറത്തുവിട്ടത് . തുടര്‍ന്നുള്ള സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങൾ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
നിലവിൽ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിലേക്കാണ് കൂടുതല്‍ വിമാന സര്‍വീസുകളുള്ളത്. ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകാണ് വിമാനങ്ങള്‍ നടത്തുക എന്നാണ് റിപ്പോർട്ട് . ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. സൌദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസുകളാണ് ഒരുക്കിയിരിക്കുന്നത്.