കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇറ്റലിയില്‍ പ്രഖ്യാപിച്ച ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ അവസാനിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണാണിത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, വൈറസ് വ്യാപനം വീണ്ടും കൂടാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. തുടർന്ന് ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാൻ അനുവാദമില്ല. ബാറുകളും ഐസ്ക്രീം പാർലറുകളും പ്രവർത്തിക്കുവാൻ അനുമതിയില്ല. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല. മാസ്ക് ധരിക്കാതെ ജനങ്ങൾ പൊതുയിടങ്ങളിൽ പോകരുതെന്ന് നിർദേശമുണ്ട്.
രാജ്യത്ത് 2,10,717 കോവിഡ് ബാധിതരാണുള്ളത്. ഇതിൽ 81,654 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 28,884 പേർ മരിച്ചു.