മനാമ: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകളുടെ പട്ടിക തയ്യാറായി. ആദ്യ ആഴ്ച്ചയില്‍ പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ബഹ്റൈനില്‍ നിന്ന് രണ്ട് വിമാന സര്‍വീസുകളാണ് ആദ്യ ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെയ് 8നും മെയ് 11 നു മാകും വിമാന സർവീസുകൾ ഉണ്ടാവുക. മെയ് 7 മുതൽ ആരംഭിക്കുന്ന സർവീസിലെ രണ്ടാം ദിനം മനാമയില്‍ നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനത്തില്‍ പരമാവധി 200 യാത്രക്കാര്‍ക്ക് പോകാൻ സാധിക്കും. രണ്ടാം ദിവസത്തിലാണ് മനാമ-കൊച്ചി സെക്ടറില്‍ വിമാന സര്‍വീസുള്ളത്.
നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതില്‍ ഭൂരിഭാഗം സര്‍വീസുകളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലേക്ക് ആദ്യദിനം നാല് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 800 പ്രവാസികളുണ്ടാവും. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്കും ദുബൈയില്‍ നിന്നുള്ള വിമാനം കോഴിക്കോടും പറന്നിറങ്ങും. രണ്ടാം ദിനമായിരിക്കും ബഹ്റൈനില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തുക. അഞ്ചാം ദിനമാണ് ബഹ്റൈനിൽ നിന്നും കേരളത്തിലേക്കുള്ള രണ്ടാമത്തെ ഫ്ലൈറ്റ് ഉണ്ടായിരിക്കുക. ഈ സർവീസ് എവിടേക്കാണെന്ന ഷെഡ്യൂളും മറ്റു കാര്യങ്ങളും ഉടൻ പുറത്തു വരും.
ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. വിവരശേഖരണത്തിനുള്ള രജിസ്ട്രേഷനായി https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്ക് ബഹ്റൈനിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസങ്ങളിലായി ആരംഭിച്ചിരുന്നുു. ആറായിരത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റ്റർ ചെയ്തിരിക്കുന്നത്.
പൊതുമാപ്പ് ലഭിച്ചവർ, ജോലി നഷ്ടമായവർ, വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, ഗർഭിണികൾ, ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പോകുന്നവർ, സന്ദർശക വിസയിൽ എത്തിയവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിനാൽ തിരിച്ചുപോകുന്ന വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഗർഭിണികളിൽതന്നെ വിമാന യാത്രക്ക് അനുവദനീയമായ സമയപരിധിക്കുള്ളിലുള്ളവരെയാണ് കൊണ്ടുപോവുക.
ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്ലകുന്ന സൂചന.