മനാമ: നോർക്കയും കൊറിയർ കമ്പനിയായ ഡി.എച്ച്.എല്ലുമായി ചേർന്ന് നാട്ടിൽ നിന്ന് മരുന്നുകൾ വ്യക്തികൾക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. ബഹ്റൈനിൽ പ്രകാരം പലർക്കും ഇൗ പദ്ധതി പ്രകാരം മരുന്നുകൾ ലഭ്യമായി തുടങ്ങി.
നോർക്ക ഹെൽപ് ഡസ്ക്കിലേക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലയിലെയും ഡി.എച്ച്.എൽ കോണ്ടാക്ട് നമ്പറുകൾ ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മരുന്നുകൾ അയക്കുന്ന ആളിെൻറയും മരുന്ന് ഇവിടെ സ്വീകരിക്കുന്ന ആളിെൻറയും വ്യക്തമായ മേൽവിലാസങ്ങളും ഡോക്ടർ നൽകിയ മരുന്നിെൻറ കുറിപ്പിെൻറ കോപ്പിയും നിർബന്ധമാണ്.
കൊറിയർ കമ്പനി നിശ്ചിത നിരക്ക് ഈടാക്കുന്നുണ്ട്. അതിനാൽ, ഇവിടെ ലഭിക്കുന്ന മരുന്നുകൾ ആണെങ്കിൽ അവ കൊണ്ടുവരുന്നതിന് മുമ്പ് നാട്ടിൽ നിന്നും കൊണ്ടുവരുമ്പോഴുണ്ടാകുന്ന ചിലവും ഇവിടുത്തെ വിലയും താരതമ്യം ചെയ്യണമെന്ന് നോർക്ക ഹെൽപ് ഡസ്ക്ക് അറിയിച്ചു. നിരോധിത മരുന്നുകളുടെ ഗണത്തിൽ പെടുന്നവ കൊണ്ടുവരുന്നത് ഒഴിവാക്കണം.
അത്തരം കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടെങ്കിൽ മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് നോർക്ക ഹെൽപ് ഡസ്‌കുമായി സഹകരിക്കുന്ന ഡോ. ബാബു രാമചന്ദ്രനെയോ ഡോ. നജീബിനെയോ മറ്റേതെങ്കിലും ഡോക്ടർമാരെയോ ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്. നോർക്ക ഹെൽപ് ഡസ്‌കുമായി ബന്ധപ്പെട്ട് മരുന്നുകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റഫീക്ക് അബ്ദുള്ളയെ 38384504 എന്ന നമ്പറിൽ വിളിച്ചും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്. നിരോധിത മരുന്നുകൾ കൊണ്ടുവന്നാൽ നിയമ നടപടികൾ വരെ നേരിടേണ്ടതായി വരുമെന്നും നോർക്ക ഹെൽപ് ഡസ്‌ക് വാർത്താകുറിപ്പിലൂടെ അറിയിച്ചു.