മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഫീസിളവ് പരഗണിക്കാന്‍ സമ്മതം അറിയിച്ച് ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകള്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 76ല്‍ 73 സ്‌കൂളുകളും ഫീസില്‍ ഇളവോ അല്ലെങ്കില്‍ ഫീസ് നല്‍കാനുള്ള തിയതിയില്‍ മാറ്റം വരുത്തുകയോ ചെയ്യും. ഇന്‍സ്റ്റാള്‍മെന്റുകളായി ഫീസ് നല്‍കുന്ന രീതിയും പിന്തുടരുമെന്നും ചില സ്‌കൂളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന രക്ഷിതാാക്കൾക്ക് പുതിയ നീക്കം ആശ്വാസം നല്‍കും.
വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ അമല്‍ അല്‍ ഖാബിയാണ് പുതിയ നീക്കം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫീസിളവ് ആവശ്യപ്പെട്ട് പ്രവാസികള്‍ അടക്കമുള്ള മാതാപിതാക്കാള്‍ നേരത്തെ വിവിധ സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഫീസില്‍ മാറ്റം വുരുത്തണമെന്നാണ് മിക്ക മാതാപിതാക്കളുടെയും ആവശ്യം.
കോവിഡ് സാഹചര്യത്തില്‍ ഫീസിളവ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രാലയവും സ്വകാര്യ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയരുന്നു. നിലവില്‍ ഫീസിളവ് പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ 3സ്‌കൂളുകള്‍ ക്ഷമാപണം നടത്തിയതായും നിലവിലെ സാമ്പത്തിക പ്രയാസത്തില്‍ ഫീസിളവ് പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായും അമല്‍ അല്‍ ഖാബി വ്യക്തമാക്കി.