മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 9) ഉച്ചക്ക് 2 മണിക്കും രാത്രി 10:00 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 330 പേർക്ക് (ഉച്ചയ്ക്ക് 151, വൈകീട്ട് 179) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 239 (82+157) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 2711 ആയി. ചികിത്സയിലുള്ളവരിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം ഇന്ന് 27 (21+ 6) പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 2055 ആയി. ഇതുവരെ 178353 പേരെ ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6587 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങൾ കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. 8 പേർക്കാണ് കോവിഡ് മൂലം ഇതു വരെ ബഹ്റൈനിൽ മരണം സംഭവിച്ചത്.