മനാമ: പ്രവാസി സേവന കൂട്ടായ്മയായ വെളിച്ചം വെളിയങ്കോട് ബഹ്‌റൈന്‍ റമദാന്‍, കോവിഡ് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് രോഗഭീതി മൂലം പ്രയാസത്തില്‍ ആയ പ്രവാസി കുടുംബങ്ങള്‍ക്കുള്ള ഫുഡ് കിറ്റുകള്‍ വെളിയങ്കോട് മഹല്ല് ഖാസി ജനാബ് ഹംസ സഖാഫിയുടെ സാന്നിധ്യത്തില്‍ നാട്ടിലെ വെളിച്ചം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിതരണം ചെയ്തു. വെളിച്ചം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ബഹ്‌റൈനിലും കിറ്റുകള്‍ വിതരണം നടത്തുന്നുണ്ട്.
