മനാമ: പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും, എംപിയുമായ പികെ .കുഞ്ഞാലികുട്ടി ഫെയിസ്ബുക്ക് ലൈവില്‍ എത്തുന്നു. ബഹ്റൈന്‍ കെഎംസിസി യുടെ ഫെയിസ്ബുക്ക് പേജിലായിരിക്കും സംവാദത്തിനായി എംപി എത്തുക. ബഹ്‌റൈന്‍ സമയം 2 PM(ഇന്ത്യന്‍ സമയം 4.30PM) ലൈവ് ആരംഭിക്കുക.
കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എം,പിയെ നേരിട്ടറിയിക്കുകയാണ് ലൈവിന്റെ ഉദ്ദേശമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.