മനാമ: കോവിഡ്-19 വ്യാപനത്തോടെ ബുദ്ധിമുട്ടിലായവര്‍ക്ക് സഹായഹസ്തുവമായി പ്രതീക്ഷ ബഹ്‌റൈന്‍. മാര്‍ച്ച് 29ന് ആരംഭിച്ച ഡ്രൈ റേഷന്‍ സഹായ പദ്ധതിയിലൂടെ 200 പേര്‍ക്ക് ഇതിനോടകം സഹായം ലഭ്യമാക്കി കഴിഞ്ഞു. ഒന്നിലധികം പ്രവാസികള്‍ താമസിക്കുന്ന റൂമുകളില്‍ ആണ് കൂടുതലും സഹായ വിതരണം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒരു മാസത്തെക്കുള്ള ഭക്ഷ്യ ധാന്യമാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശികള്‍ക്കു പ്രതീക്ഷയുടെ സഹായ ലഭിച്ചു. ദിവസേന നിരവധി സഹായഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പ്രതീക്ഷ ബഹ്റൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അദില്യയിലെ 25 പേരടങ്ങുന്ന ക്യാമ്പില്‍ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ പ്രതീക്ഷ ബഹ്റൈന്‍ എത്തിച്ചു നല്‍കിയിരുന്നു. തുടര്‍ന്നും സഹായ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷ പ്രസിഡന്റ് ജയേഷ് കുറുപ്പും, ജനറല്‍ സെക്രട്ടറി ജോഷി നെടുവേലിലും അറിയിച്ചു.