ജന്മനാട്ടിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കും

HAMEED VANIYAMBALAM

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന 300 പ്രവാസികളുടെ യാത്രാചിലവ് വെല്‍ഫയര്‍ പാര്‍ട്ടി വഹിക്കും. ആദ്യ ഘട്ടം എന്ന നിലക്ക് 300 പേരുടെ യാത്രാ ചിലവ് വെല്‍ഫെയര്‍ പാര്‍ട്ടി വഹിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് യാത്രാ ടിക്കറ്റ് നല്‍കുന്നത്.

പ്രവാസികളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികള്‍ക്ക് കീഴില്‍ ഉള്ള കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടികിടക്കുമ്പോള്‍ അത് ചിലവഴിച്ച് പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമായിരുന്നു. എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കി കൊടും ക്രൂരതയാണ് സര്‍ക്കാര്‍ അവരോട് കാണിച്ചതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ചൂണ്ടിക്കാണിച്ചു.

പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കള്‍ച്ചറല്‍ ഫോറം ഖത്തര്‍, പ്രവാസി ഇന്ത്യ, യു.എ.ഇ., പ്രവാസി സൗദി, വെല്‍ഫെയര്‍ കേരള കുവൈറ്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ഒമാന്‍, വെല്‍ഫെയര്‍ ഫോറം സലാല, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ എന്നീ സംഘടനകളോട് സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നതെന്നും ഹമീദ് വാണിയമ്പലം അറിയിച്ചു.

എംബസി യാത്രാനുമതി നല്‍കിയവരില്‍ നിന്നും അര്‍ഹരായവരെയാണ് ടിക്കറ്റ് നല്‍കാന്‍ തെരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവര്‍, താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ വനിതകള്‍, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍ എന്നിവരെയാണ് ഇതിനായി പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി സംഘടനകളാണ് യാത്രക്കാരെ തെരഞ്ഞെടുക്കുക. പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം പാര്‍ട്ടി തുടരുമെന്ന് ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!