മനാമ: റസിഡന്റ് പെര്‍മിറ്റുകളുടെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി ബഹ്‌റൈന്‍. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റസിഡന്റ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ആണ് പുതിയ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. റസിഡന്റ് പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പുതിയ നീക്കം ഗുണകരമാവും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്ന് എന്‍.പി.ആര്‍.എ വ്യക്തമാക്കിയിട്ടുണ്ട്.
തിര്‍ത്തും സൗജന്യമായിട്ടായിരിക്കും റസിഡന്റ് പെര്‍മിറ്റുകള്‍ നീട്ടി നല്‍കുന്നത്. റസിഡന്റ് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഈ വര്‍ഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്. കൂടാതെ എല്ലാ തരത്തിലുള്ള സന്ദര്‍ശക വിസയുടെ കാലാവധിയും മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം അപേക്ഷയോ ഫീസോ നല്‍കേണ്ടതില്ല.