ചെന്നൈ: കോവിഡ്-19 സ്വയം വികസിപ്പിച്ച മരുന്ന് ശരീരത്തില്‍ കുത്തിവെച്ച മരുന്ന് കമ്പനി മാനേജര്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലാണ് സംഭവം. ഔഷധ കമ്പനിയിലെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായി കെ ശിവശേനന്‍ എന്നയാളാണ് മരണപ്പെട്ടത്. മരുന്ന് സ്വയം പരീക്ഷിച്ച കമ്പനി ഉടമയും ആശുപത്രിയിലാണ്. താന്‍ കൂടുതല്‍ മരുന്ന് കഴിച്ചിരുന്നില്ലെന്ന് ഉടമ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശിവശേനനും കമ്പനി ഉടമയും സ്വയം കോവിഡ് മരുന്ന് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുന്നത്. വൈകാതെ തന്നെ ഇരുവരും മരുന്ന് നിര്‍മ്മിച്ചു. മറ്റുള്ളവരില്‍ പരീക്ഷിക്കാതെ സ്വയം പരീക്ഷിക്കാമെന്ന് ശിവശേനന്‍ പറഞ്ഞു. ഇതനുസരിച്ച് ഇരുവരും മരുന്ന് കഴിച്ചു.
മരുന്ന് ശരീരത്തിലെത്തി നിമിഷങ്ങള്‍ക്കകം ഇരുവരും തളര്‍ന്നു വീണു. സമീപത്തുണ്ടായിരുന്നവര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവശേനന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉടമയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.