മനാമ : 70,000 ദിനാറിലധികം വില വരുന്ന ഗുളിക കടത്തിയ യുവതി പിടിയിൽ. ബഹ്റൈൻ പൗരയായ യുവതിക്ക് 3 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇറാനിൽ നിന്നും വന്ന യുവതിയെ ബഹ്റൈൻ ഇൻറർനാഷ്ണൽ വിമാനതാവളത്തിൽ വെച്ച് നടന്ന പരിശോധനയിലായാണ് പൊലീസ് പിടിച്ചത്. എയർപ്പോർട്ട് അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.
