മനാമ: കോവിഡ് പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ സഹായങ്ങളെത്തിച്ച് നോര്‍ക്ക റൂട്ട്‌സ് കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക്. വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് ഒരു മാസത്തിലധികമായി ഹെല്‍പ്പ് ഡെസ്‌ക് വഴി സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക് വരും ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇരുപത്തി നാല് മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്ന സംവിധാനമായിരുന്നു. പിന്നീട് അത്യാവശ്യമരുന്ന്, വിമാനയാത്രാ സംശയങ്ങള്‍, ജോലി സംബന്ധമായ നിയമ സഹായങ്ങള്‍, താമസ സൗകര്യം, ക്വാറന്റയിന്‍ സംവിധാനം, കൗണ്‍സിലിംഗ് തുടങ്ങി വാഹന സൗകര്യമില്ലാത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്ക് വാഹന സൗകര്യം വരെ ഏര്‍പ്പെടുത്താവുന്ന വിധം പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയതായി ബഹ്‌റൈന്‍ കേരളിയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് നോര്‍ക്ക കോവിഡ്‌ഹെല്‍പ്പ് ഡെസ്‌ക്ക് കോവിഡ് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ആരംഭിച്ചത്. തുടര്‍ന്ന് ബി.കെ എസിന്റെ നേതൃത്വത്തില്‍ ലോക കേരള സഭ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളുടെ എകോപന സമിതി നിലവില്‍ വന്നു, ഇതു വഴി ആവശ്യ വസ്തുക്കളുടെ വിതരണവും എകോപനവും എളുപ്പമായി.
വിവിധ രാഷ്ടീയ സാമുഹ്യ സംഘടനകള്‍ സജീവമായി പങ്കാളികളാവുകയും വിയോജിപ്പുകള്‍ മാറ്റി വെച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചത് കോവിഡ് ഭീതിയുടെ ഗൗരവം ഉള്‍ക്കൊണ്ടതിന്റെ മാതൃക പരമായ സൂചനയായിരുന്നു. കാപ്പിറ്റല്‍ ഗവര്‍ണറേറ്റിന്റെ സഹകരണത്തോടെ ദിവസവും അഞ്ചുറോളം ഇഫ്താര്‍ കിറ്റുകളാണ് സമാജം കേന്ദ്രമാക്കി നിത്യനേ വിതരണം ചെയ്യുന്നത്,
പി.വി.രാധാകൃഷ്ണപിള്ള, സുബൈര്‍ കണ്ണൂര്‍ സോമന്‍ ബേബി, സി.വി നാരായണന്‍, വര്‍ഗ്ഗീസ് കാരക്കല്‍, കെ.ടി സലീം, സമാജം എക്‌സിക്യൂട്ടിവ് മെംബര്‍മാരായ ദേവദാസ് കുന്നത്ത്, ശരത്ത് നായര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റെറില്‍ രാജേഷ് ചേരാവള്ളി(ഹെല്‍പ്പ് ഡെസ്‌ക്ക് കണ്‍വീനര്‍) വേണു ഗോപാല്‍, ഉണ്ണി കൃഷ്ണന്‍ പിള്ള, ടോണി പെരുമാനൂര്‍, മോഹിനി തോമസ്, സക്കറിയ ഠ എബ്രഹാം, ജയ രവികുമാര്‍, ശാന്ത രഘു, ബിന്ദു രാം, സിജീ ബിനു, അനിത തുളസി, കെ.എസ് പ്രസാദ്, ദിലിഷ് കുമാര്‍ തുടങ്ങിയവരാണ് കോളുകള്‍ സ്വീകരിച്ച് സഹായ പ്രവര്‍ത്തനങ്ങള്‍ എ കോപിപ്പിക്കുന്നത്.
ആളുകളുടെ വിവിധതരം അന്വേഷണങ്ങള്‍ അവസാനിക്കുന്നത് വരെയും കോവിഡ് പ്രതിസന്ധി നിയന്ത്രണ വിധേയമാ വുന്നതുവരെയും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.