മനാമ: ബഹ്‌റൈനില്‍ 249 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 164 പേര്‍ പ്രവാസി തൊഴിലാളികളാണ്. 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3576 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം ഇന്ന് 3 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പേരാണ് 2195 സുഖം പ്രാപിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.
കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. ഇതുവരെ 202967 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 7446 പേരെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച 80കാരനായ ബഹ്റൈൻ പൗരനടക്കം 9 പേരാണ് ഇതുവരെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടത്.