കൊച്ചി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നാടിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ ഇടപെടണമെന്ന ആവശ്യം മുൻ നിർത്തി ജനകീയ രക്തദാന സേന (PBDA) യുടെ പ്രവാസി കൂട്ടയ്മയുടെ നേതൃത്വത്തിൽ മെയ് മാസം 13 നു തുടങ്ങി മൂന്നു മാസം നീണ്ടുനിൽക്കുന്ന സേവ് പ്രവാസി കാമ്പയിൻ സംഘടനയുടെ രക്ഷാധികാരി കൂടിയായ ബഹുമാന്യനായ ജസ്റ്റിസ് കമാൽ പാഷ ഇന്ന് (മെയ് 13) രാവിലെ 10 മണിക്ക് കൊച്ചിയിൽ ഉൽഘാടനം ചെയ്തു.
പ്രവാസികളുടെ ദുരിതം അകറ്റുന്നതിനും, അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനും, തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) വിനിയോഗിക്കമെന്നാവശ്യപ്പെട്ടകൊണ്ടും, സർക്കാറുകളുടെ പുനരധിവാസ പദ്ധതി പൂർത്തിയാകുന്നത് വരെ പ്രവാസികളുടെകുടുംബ സുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് വായ്പകളുടെ തിരിച്ചടവിൽ പ്രവാസികൾക്ക് ഇളവ് അനുവദിക്കുക , പ്രവാസികളുടെ മക്കളുടെ തുടർ വിദ്യാഭ്യാസത്തിന് അതിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് PBDA പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2020 മെയ് 13 മുതൽ ആഗസ്റ്റ് 13 വരെ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് സേവ് പ്രവാസി ക്യാമ്പയിൻ.
ഉദ്‌ഘാടന സെഷനിൽ PBDA ചീഫ് കോ-ഓർഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു, പ്രവാസി കൂട്ടായ്മ എറണാകുളം ജില്ലാ കോർഡിനേറ്റർമാരായ കുഞ്ഞമോൻ മണക്കാടൻ, അജീബ് ഏലൂക്കര, അഷറഫ് വാഴക്കാല, മുഹമ്മദ് ഫിർദൗസ്, അബ്ദുൽസലാം തങ്ങൾ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: PBDA സേവ് പ്രവാസി കൂട്ടായ്മ ബഹു: ചീഫ് ജസ്റ്റിസ്, കമാൽ പാഷ ഉൽഘടനം ചെയ്യുന്നു. PBDA പ്രവാസി കൂട്ടായ്മ ചീഫ് കോർഡിനേറ്റർ ടി.എ.മുജീബ് റഹ്മാൻ, പ്രവാസി കൂട്ടായ്മ എറണാകുളം ജില്ലാ കോർഡിനേറ്റർ കുഞ്ഞുമോൻ മണക്കാടൻ, മുഹമ്മദ് ഫിർദൗസ്, സലാം തങ്ങൾ തുടങ്ങിയവർ സമീപം.