മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിവരുന്ന കോവിഡ് ദുരിതാശ്വാസ ഭക്ഷം സഹായ കിറ്റ് വിതരണ പരിപാടിയുടെ മൂന്നാം ഘട്ടത്തിലേക്ക് കഴിഞ്ഞ 25 വർഷത്തോളമായി ബഹ്‌റൈൻ സൂപ്പർമാർക്കറ്റ് രംഗത്ത് ശ്രദ്ധേയരായ അസീൽ ഗ്രൂപ്പ് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ഹിറ്റ് അസീൽ മാർക്കറ്റിൽ വെച്ച് നടന്ന നടന്ന ചടങ്ങിൽ വെച്ച് കിറ്റുകൾ തണൽ ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി, ഷബീർ മാഹി, റഫീക്ക് അബ്ദുല്ല, ലത്തീഫ് കൊയിലാണ്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അസീൽ അബ്ദുൽ റഹ്‌മാൻ, ദിൽഷാദ് അബ്ദുൽ റഹ്‌മാൻ എന്നിവരും സന്നിഹിതരായിരുന്നു . തണലിന്റെ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണെന്നും എപ്പോഴും എല്ലാവര്ക്കും തണലായി നിൽക്കാറുണ്ടെന്നും അബ്ദുൽ റഹ്‌മാൻ അഭിപ്രായപ്പെട്ടു.