റിഫ സ്റ്റാർ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 1ന്

മനാമ: റിഫ സ്റ്റാർ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഏക ദിന ഓപ്പൺ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 1 വെള്ളിയാഴ്ച റിഫ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.സൗഹൃദം കളിക്കളത്തിലൂടെ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ ഫിലിപ്പൈൻ, നേപ്പാൾ, സഊദി പ്രവാസി ടീമുകൾ ഉൾപ്പടെ ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. ടൂർണമെൻറിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഡിന്നറും ഒരുക്കിയിട്ടുണ്ട്.


ടൂർണമെന്റ് വിജയത്തിനായി അനസ് മണിയൂർ (ചെയർമാൻ), ലിജോ ജോൺ, അർഷദ് കടി യങ്ങാട്, (വൈ.ചെയർമാൻ), മുബാറക് തൊട്ടിൽപാലം (കൺവീനർ), മൂസ കുറ്റ്യാടി, ജമാൽ (ജോ. കൺവീനർ), ഷൗക്കത്ത് പട്ടാമ്പി, നൗഫൽ മേപ്പയ്യൂർ, ഫസൽ പൊന്നാനി (വിഭവ സമാഹരണം), സാജു കണ്ണൂർ, മുനീർ പാറക്കണ്ടി (ഗ്രൗണ്ട്) എന്നിവരുൾപ്പടെ 25 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33807099 എന്ന നമ്പറിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!